10:49pm 09 November 2026
NEWS
കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ ഇന്ത്യന്‍ നാവികസേനയ്ക്ക് എട്ടാമത് ആന്റി സബ്മറൈന്‍ വാര്‍ഫെയറിന് കീലിട്ടു
01/06/2025  11:54 AM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ ഇന്ത്യന്‍ നാവികസേനയ്ക്ക് എട്ടാമത് ആന്റി സബ്മറൈന്‍ വാര്‍ഫെയറിന് കീലിട്ടു

കൊച്ചി: ഇന്ത്യന്‍ നാവികസേനയ്ക്കായി നിര്‍മ്മിക്കുന്ന എട്ടാമത്തെ ആന്റി-സബ്മറൈന്‍ വാര്‍ഫെയര്‍ കപ്പലിന് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ കീലിട്ടു. ഇന്ത്യന്‍ നാവികസേനയിലെ ഇന്റഗ്രേറ്റഡ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നിന്നുള്ള വാര്‍ഷിപ്പ് പ്രൊഡക്ഷന്‍ ആന്‍ഡ് അക്വിസിഷന്‍ കണ്‍ട്രോളര്‍ വൈസ് അഡ്മിറല്‍ രാജാറാം സ്വാമിനാഥന്‍, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ് നായര്‍, ഇന്ത്യന്‍ നാവികസേനയിലെ ഇന്റഗ്രേറ്റഡ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നിന്നുള്ള വാര്‍ഷിപ്പ് പ്രൊഡക്ഷന്‍ ആന്‍ഡ് അക്വിസിഷന്‍ അസിസ്റ്റന്റ് കണ്‍ട്രോളര്‍ റിയര്‍ അഡ്മിറല്‍ വിശാല്‍ ബിഷ്ണോയി, ദക്ഷിണ നാവിക കമാന്‍ഡ് ആസ്ഥാനത്ത് നിന്നുള്ള ഫ്‌ളാഗ് ഓഫീസര്‍മാര്‍, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ടെക്‌നിക്കല്‍, ഫിനാന്‍സ്, ഓപ്പറേഷന്‍സ് ഡയറക്ടര്‍മാര്‍, മുതിര്‍ന്ന എക്‌സിക്യൂട്ടീവുകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

പ്രതിരോധ മന്ത്രാലയവും കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡും തമ്മില്‍ എട്ട് ആന്റി സബ്-മറൈന്‍ വാര്‍ഫെയര്‍ എസ്ഡബ്ല്യുസി കപ്പലുകള്‍ നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ 2019 ഏപ്രില്‍ 30നാണ് ഒപ്പുവച്ചത്. തീരദേശ ജലത്തില്‍ അന്തര്‍വാഹിനി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ലോ ഇന്റന്‍സിറ്റി മാരിടൈം ഓപ്പറേഷന്‍സ് (ലിമോ), ഉപരിതല നിരീക്ഷണം ഉള്‍പ്പെടെയുള്ള മൈന്‍ ലേയിംഗ് ഓപ്പറേഷനുകള്‍ എന്നിവ ഏറ്റെടുക്കുന്നതിന് ഇവ രൂപകല്‍പ്പന ചെയ്തത്. 

ഈ കപ്പലുകള്‍ക്ക് പരമാവധി 25 നോട്ട് വേഗത കൈവരിക്കാനാവും. വെള്ളത്തിനടിയിലുള്ള നിരീക്ഷണത്തിനായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അത്യാധുനിക സോണാറുകളാണ് കപ്പലുകളില്‍ ഘടിപ്പിക്കുന്നത്. ആത്മനിര്‍ഭര്‍ ഭാരതിന്  കീഴില്‍ ഉയര്‍ന്ന നിലവാരമുള്ള തദ്ദേശീയ സാങ്കേതികവിദ്യ യുദ്ധക്കപ്പലുകള്‍ നിര്‍മ്മിക്കാനുള്ള ഇന്ത്യയുടെ കഴിവിന്റെയും വൈദഗ്ധ്യത്തിന്റെയും മികച്ച ഉദാഹരണമാണിത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img